ബ്ലാക്ക് പെയിൻറിംഗ്സ്: മനുഷ്യ ബലിയുടെ കഥ പറയുമ്പോൾ..

SHARE:

1819 ൽ മാഡ്രിഡിനടുത്തുള്ള മൻസനാരസ് നദിയുടെ തീരത്തുള്ള ഒരു വിദൂര പ്രദേശത്ത് കേൾവിശക്തി കുറഞ്ഞ കലാകാരൻ ഒരു പഴയ വീട് വാങ്ങിയതായി ഒരു പഴങ്കഥ ഉണ്ട്‌.  ഏകാന്തനായി ജീവിക്കാനുള്ള താൽപര്യമാണ് ഈ വീട് വാങ്ങിക്കാൻ ഉണ്ടായ കാരണം, ഒന്നിലേറെ തട്ടുകൾ ഉണ്ടായിരുന്ന ഈ വീട് 'ബധിരൻ്റെ വീട് ' എന്നാണറിയപ്പെട്ടിരുന്നത്. കാരണം മറ്റൊന്നുമല്ല വീടിൻ്റെ യഥാർത്ഥ ഉടമസ്ഥൻ ഒരു  ബധിരനായിരുന്നത്രെ.

വിചിത്രമായ മറ്റൊരു കാര്യം, പുതിയ വീട്ടിലേക്ക് താമസം മാറിയതിനു ശേഷം കലാകാരൻ ശക്തമായ രോഗം വന്ന് ദിവസങ്ങളോളം കിടപ്പിലാവുകയും പതിയെ അയാൾ ഒരു ബാധിരാനാവുകയും ചെയ്തു.

മാത്രമല്ല അയാൾക്ക് കേൾവി പൂർണ്ണമായും നഷ്ടപ്പെട്ടതിനു ശേഷം വ്യത്യസ്തവും വിചിത്രവുമായ സൃഷ്ടികളുടെ ശബ്ദം കേൾക്കുകയും അനുഭവിക്കുകയും, വീടിൻ്റെ എല്ലാ ചുമരുകളിലും വിചിത്രമായ രൂപങ്ങളും പെയിൻറിംഗ്കളും വരക്കാൻ തുടങ്ങുകയും ചെയ്തു. ഈ സ്ഥലം ഇന്നും സന്ദർശകരെ കൂടുതൽ ആശങ്കയിലാക്കുന്ന കൗതുകകരമായ കാഴ്ചയായി നിലനിൽക്കുന്നു.

ചിത്രകാരൻ മറ്റാരുമല്ല, പതിനെട്ടാം നൂറ്റാണ്ടിലെ അവസാന കാലഘട്ടത്തിൽ ജീവിച്ച സ്പാനിഷ് ചിത്രകാരനായ ഫ്രാൻസിസ്കോ ജോസ് ഡീ ഗോയ എന്ന ഫ്രാൻസിസ്കോ ഗോയ (1746 - 1828 ) ആണ്.


ദി ബ്ലാക്ക് പെയിൻറിംഗ്സ്

ചില മതങ്ങൾ ചിത്രങ്ങളെയും രൂപങ്ങളെയും ബിംബങ്ങളെയും പല ചിഹ്നങ്ങളെയും   വിശ്വസിക്കുന്നു എങ്കിൽ, മറ്റു ചില മതവിശ്വാസങ്ങൾ ജീവികളെ ആനിമേറ്റ് ചെയ്യുന്നതു പോലും നിരോധിച്ചിരിക്കുന്നു, ചിലരുടെ പെയിൻറിംഗുകളുടെയും ചിത്രങ്ങളുടേയും കഥകളെ ശുദ്ധ സങ്കല്പകഥകൾ ആയി തന്നെ കണക്കാക്കാം, എന്നിരുന്നാലും ഈ ബധിരരുടെ വീട്ടിൽ സംഭവിക്കുന്നതെന്നും, മനുഷ്യനുമായി യാതൊരു ബന്ധവും ഇല്ലാത്ത വിചിത്രമായ ലോകത്തേക്ക് നമ്മെ കൊണ്ടെത്തിക്കുന്നതാണ്. തനിക്ക് കേൾവി ഉണ്ടായിരുന്ന കാലത്ത് പോലും കേൾക്കാത്ത, നമുക്കപ്പുറത്തുള്ള ലോകത്തെ കഥകളും കെട്ടുകഥകളും അയാൾ കേൾക്കാൻ തുടങ്ങി.  തീർത്തും മനുഷ്യന് അസാധ്യമായതും ചിന്തിക്കാവുന്നതിലുമപ്പുറമായിരുന്നു അവിടെ സംഭവിച്ചിരുന്നത്.

പലരും യുക്തികൊണ്ട് ഉത്തരം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കാരണം വൃദ്ധനായ ഒരു മനുഷ്യൻ പേടിപ്പെടുത്തുന്ന ഒരു വീട്ടിൽ താമസിക്കുന്നു, അവിടെ ചിത്രങ്ങൾ വരയ്ക്കുന്നു, പിന്നീട് ബ്ലാക്ക് പെയിൻറിംഗ് എന്നറിയപ്പെടുന്നു... എന്നിരുന്നാലും ഇതിനും ഉത്തരങ്ങൾ നിരവധിയാണ്.

പ്രേതങ്ങൾ അസുരന്മാർ പിശാചുക്കൾ നിരവധി വൃത്തികെട്ട മന്ത്രവാദികൾക്കും ജിന്നുകൾക്കും ബലി അർപ്പിക്കപ്പെട്ട കുഞ്ഞുങ്ങൾ എന്നിവയായിരുന്നു ഗോയയുടെ വരകൾ.

വീടിൻറെ ഓരോ ചുമരുകളിലും ഒരു സാധാരണ മനുഷ്യന് സാധിക്കുന്നതിന് പുറത്തുള്ള കാര്യങ്ങൾ സന്ദർശകർക്ക് കാണാം, എന്നിട്ടും പ്രേതങ്ങൾക്കും മന്ത്രവാദികൾക്കുമിടയിൽ ഗോയ വർഷങ്ങളോളം താമസിച്ചു എന്നത് അത്ഭുതം തന്നെയാണ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ആരെയും വീട് സന്ദർശിക്കാൻ അനുവദിക്കാത്തതിനാൽ അദ്ദേഹത്തിൻ്റെ മരണശേഷം വീട് കണ്ടവരിൽ പലരും ഈ കാഴ്ച കണ്ട് അമ്പരന്ന് പോയിട്ടുണ്ട്.



മനുഷ്യാസ്തിത്വത്തെ  കുറിച്ചുള്ള ഗൂഢമായ കാഴ്ചകൾ

കോയയുടെ വീടിൻ്റെ ചുമരുകളിൽ നിന്നും കണ്ടെത്തിയത് 14 ചിത്രങ്ങളാണ്, അവ 1823, 1819 കാലഘട്ടത്തിൽ എൻ്റെ ജീവിതത്തിലെ അവസാന കാലത്ത് വരച്ച ചിത്രങ്ങളാണ് ഏറെയും.

അദ്ദേഹത്തിൻ്റെ മരണശേഷം വീട് വാങ്ങിയത് ബാരൺ ഫെഡ്രറിക് എമിലെ ഡി എർലാഞ്ചർ എന്നയാളാണ്,  അദ്ദേഹം പോലും മാഡ്രിഡിലെ ഡെൽ പ്രാധാേ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ച, ഈ വീടിന്റെ ചുമരുകളിൽ നിന്ന് മുറിച്ചെടുത്ത,  ക്യാൻവാസിൽ ആക്കിയ ചിത്രങ്ങൾ കണ്ട് അമ്പരന്നു.

എന്നാൽ ശാസ്ത്രരംഗത്തെ സ്പെഷ്യലിസ്റ്റുകൾപോലും അസുരന്മാരെ പിശാചുക്കളെ തിരിച്ചറിയാൻ ശ്രമിക്കുന്നില്ല. നേരെമറിച്ച് വിമർശകരുടെയും ഡോക്ടർമാരുടെയും പോലെ സാമൂഹികവും ചരിത്രവുമായ ഇവയുടെ പശ്ചാത്തലം വിശകലനം ചെയ്യുകയാണുണ്ടായത്.

നെപ്പോളിയൻ യുദ്ധങ്ങളും മാറിക്കൊണ്ടിരിക്കുന്ന സ്പാനിഷ് ഗവൺമെൻറിൻ്റെ ആഭ്യന്തര കലഹങ്ങളും വരാനിരിക്കുന്ന ഭീകരമായ വിധികളെ കുറിച്ചുള്ള ബോധവും അപ്പോഴും ജനങ്ങൾക്കുണ്ടായിരുന്നു,  നെപ്പോളിയന്റെ സൈന്യങ്ങളിൽ നിന്നുള്ള  പീഡനങ്ങളിൽ നിന്നുമുള്ള ഭയവും പരിഭ്രാന്തിയും ഗോയയ്ക്കും അനുഭവപ്പെട്ടിരുന്നു, ഇതാണ്  അദ്ദേഹത്തെ ബ്ലാക്ക് പെയിന്റിംഗ്സിലേക്ക് എത്തിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

തൻ്റെ പെയിൻറിംഗിന് ഒരു പേരും നൽകിയിരുന്നില്ല, വെറും ചുമരുകളിലെ പെയിന്റിംഗുകൾ  മാത്രമായിരുന്നു, പക്ഷേ മാഡ്രിഡിലെ ഡെൽ പ്രാഡോ മ്യൂസിയത്തിലേക്ക് മാറ്റിയതിനുശേഷം വ്യത്യസ്ത പേരുകൾ കൊണ്ട് പ്രശസ്തമാവുകയും ചെയ്തു.

ആട്രോപസ്, ടു ഓൾഡ് മെൻ ഈറ്റിംഗ് സൂപ്പ്, ഫൈറ്റ് വിത്ത് കജ്ൾസ്, വിച്ചസ് സബ്ബത്ത്, മെൻ റീഡിംഗ്, ജൂദിത് ആൻഡ് ഹോളോ ഫേർനസ്, എ പിൽഗ്രിമേജ് ടു സാൻ ഇസിഡോ, വുമൺ ലോഫിംഗ്, പ്രൊസഷൻ ഓഫ് ഹോളി ഓഫീസ്, ദ ഡോഗ്, സാറ്റേൺ ഡെവോറിംഗ് ഹിസ് സൺ, ലാലിയോകാഡിയ, ഫന്റാസ്റ്റിക് വിഷൻ എന്നിവയാണ് ഗോയയുടെ പതിനാല് പെയിന്റിംഗുകൾ.

ഇവയിൽ സാറ്റേൺ ഡെവോറിംഗ് ഹിസ് സൺ എന്ന ചിത്രമാണ് ഏറ്റവും പ്രസിദ്ധമായത്.

റോമൻ ദേവനായ സാറ്റേൺ എന്ന ഇതിഹാസ കഥാപാത്രത്തിൽ നിന്നാണ് ഈ പേരിന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളത്, തന്റെ മക്കളിൽ ഒരാൾ തന്നെ അട്ടിമറിക്കുമെന്ന പ്രവചനം കേട്ടതോടെ അതിനുശേഷം പിറന്ന എല്ലാ കുഞ്ഞുങ്ങളെയും കൊല്ലുകയും അവസാനം തൻ്റെ ഭാര്യ ആറാമതായി പ്രസവിച്ച മകനെ ഒളിപ്പിച്ചു വെക്കുകയും പ്രവചിക്കപ്പെട്ടത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു, കോയ പെയിന്റിങ്ങിന് ഈ പേര് നൽകാൻ പ്രധാന കാരണം തന്നെക്കാൾ ചെറിയ ഒരാളെ മറ്റൊരാൾ ഭ്രാന്തനെപ്പോലെ കഴിക്കുന്നുവെന്നൊരു ക്രൂരതകണ്ടാണ്.

കലാഗവേഷകനായ ഫ്രാൻസിസ് കോൺലി പറയുന്നു: " ഇരുട്ടിൽ അകപ്പെട്ട മനുഷ്യരെ ഭക്ഷിക്കാനുള്ള അചഞ്ചലവും നിയന്ത്രണാതീതവുമായ ധൈര്യവും ഒരു മനോരോഗിയുടെ ഭയാനകമായ അവസ്ഥയുടെ അവതരണവുമാണ് ചിത്രം, നഗ്നനായ ഒരു മനുഷ്യൻ അവൻ്റെ താടി തലമുടി വിശാലമായ കൺതടങ്ങൾ ഞങ്ങൾ ആ ക്രമമായ ചലനങ്ങൾ തലയും കൈയും വലിച്ചുകീറി  നിൽക്കുന്നതും  ഇവയെല്ലാം ഭ്രാന്തമായ ഒരു അവസ്ഥയെ ചിത്രം സൂചിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരഭോജനം കൂടാതെ ഒരു കൂട്ടം മന്ത്രവാദികളെയും കറുത്ത ആടിൻ്റെ രൂപത്തിലുള്ള പ്രേതത്തെയും കൂട്ടിയുള്ളതാണ് മറ്റൊരു ചിത്രം, മറ്റൊന്ന്  വിശാലമായ മരുഭൂമിയിൽ ഒറ്റയ്ക്ക് കുരക്കുന്ന ഒരു നായയുടേതാണ്, മറ്റൊന്ന് പേടിച്ചരണ്ട മുഖം ചുളിച്ച് പ്രേതങ്ങളെ പോലെ തോന്നിക്കുന്ന രണ്ട് പ്രായംചെന്ന സ്ത്രീകൾ സൂപ്പ് കഴിക്കുന്നതാണ്.

പക്ഷേ വൃത്തികെട്ടതും ഭയപ്പെടുത്തുന്നതുമായ മുഖമുള്ള രണ്ട് യുവാക്കൾ വായുവിൽ ഇരിക്കുന്ന ഒരു ചിത്രവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതൊന്നും അത്ര വിചിത്രമായി തോന്നുന്നില്ല, വിമർശകർ ഇതിന് ദ ഫേറ്റ്സ്  എന്നാണ് പേരിട്ട് വിളിച്ചത്.




ഹിന്ദ് മസ്ഊദ്

വിവ: സുബൈർ ഹുദവി കൂട്ടിലങ്ങാടി

അവലംബം: അൽജസീറ അറബിക്

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ബ്ലാക്ക് പെയിൻറിംഗ്സ്: മനുഷ്യ ബലിയുടെ കഥ പറയുമ്പോൾ..
ബ്ലാക്ക് പെയിൻറിംഗ്സ്: മനുഷ്യ ബലിയുടെ കഥ പറയുമ്പോൾ..
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3-wn0bOeXE7KB_zMwp9-q5hQ8hzD9rQHKLErqvDdkvQyF5oOmrK1BaDromSmqMEHq1BdAlLg3F4jBtOaaxWA1NwFjEh5GoJq8w5FvoNM6R36Sgi568LUfjFkblrbVzg5zvLw7qpCXAPvdprk5TcNdw3rwoyIGkL9B3nLSW2wKU30LHDIQZ6AtIjJR/w640-h482/black%20painting.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3-wn0bOeXE7KB_zMwp9-q5hQ8hzD9rQHKLErqvDdkvQyF5oOmrK1BaDromSmqMEHq1BdAlLg3F4jBtOaaxWA1NwFjEh5GoJq8w5FvoNM6R36Sgi568LUfjFkblrbVzg5zvLw7qpCXAPvdprk5TcNdw3rwoyIGkL9B3nLSW2wKU30LHDIQZ6AtIjJR/s72-w640-c-h482/black%20painting.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2022/08/Black%20Paintings%20the%20story%20of%20human%20sacrifice....html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2022/08/Black%20Paintings%20the%20story%20of%20human%20sacrifice....html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content